കേശദാനത്തിലൂടെ കുട്ടികൾക്ക് മാതൃകയായി ബിരിക്കുളം എ യു പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി റിയ ഹരി
ബിരിക്കുളം : കേശദാനത്തിലൂടെ മഹത്തായ സന്ദേശം നൽകി പുതുവർഷത്തിൽ പുതിയ മുഖമാവാൻ ബിരിക്കുളം എ യു പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി റിയ ഹരി. കീമോതെറാപ്പിക്ക് വിധേയരാകുന്ന കാൻസർ രോഗികൾക്ക് വലിയ തോതിൽ മുടി കൊഴിയുമ്പോൾ ഏക പരിഹാരം വിഗ്ഗ് മാത്രമാണ്. തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നേതൃത്വത്തിൽ സ്വാഭാവിക മുടി കൊണ്ട് തനതായ വിഗ്ഗ് നിർമിച്ച് നൽകുന്നതിലേക്കായാണ് റിയ കേശദാനം നടത്തിയത്. മാധ്യമങ്ങളിലൂടെ കേശദാനത്തെപ്പറ്റി അറിഞ്ഞ സമയം മുതലുള്ള ആഗ്രഹമാണ് പുതുവർഷതലേന്ന് സാധിച്ചത്. വെള്ളരിക്കുണ്ടിൽ വെച്ച് ബി.ഡി. കെ വെള്ളരിക്കുണ്ട് കോ ഓർഡിനേറ്റർ ബഷീർ അരിക്കോടൻ മുടി ഏറ്റുവാങ്ങി. കോളംകുളം ക്ലാസിക് സ്റ്റുഡിയോ ഉടമ ഹരി ക്ലാസിക് ൻ്റെയും പി.ശ്രീദേവിയുടെയും മകളാണ് റിയ ഹരി
No comments