Breaking News

ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേർ‌സ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റി വാർഷിക സമ്മേളനം സമാപിച്ചു


 വെള്ളരിക്കുണ്ട് : ഓൾ  കേരള  റീട്ടേയിൽ റേഷൻ ഡീലേർ‌സ് അസോസിയേഷൻ വെള്ളരിക്കുണ്ട്  താലൂക്ക്  കമ്മിറ്റിയുടെ വാർഷിക സമ്മേളനം വെള്ളരിക്കുണ്ട് റബ്ബർ  ഉദ്പാതക സഹകരണ സംഘം ഹാളിൽ വെച്ച്  നടന്നു. സമ്മേളനം AKRRDA സംസ്ഥാന ജനറൽ  സെക്രട്ടറി ടി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ സജീവ് പാത്തിക്കര അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ്‌ ശങ്കർ ബെളളിഗെ,ജില്ലാ ജനറൽ  സെക്രട്ടറി ബാലകൃഷ്ണ ബല്ലാൾ ,കാസർഗോഡ് ജില്ലയുടെ സംഘടനാ  ചുമതലയുള്ള സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ശ്രീജൻ കോഴിക്കോട്, താലൂക്ക് സെക്രട്ടറി ഹരിദാസ്,കെ ശശിധരൻ തൃക്കരിപ്പുർ, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രമോദ് കെ വി മങ്കയം, ജില്ലാ വൈസ് പ്രസിഡന്റ്‌ മനോജ്‌ നർക്കിലക്കാട് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ശശിധരൻ പെരിയങ്ങാനം നന്ദി പ്രകാശനം  നടത്തി.

കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഭാരത് അരി, ആട്ട, പരിപ്പ് എന്നിവ ബയോമെട്രിക് സംവിധാനത്തിലൂടെ റേഷൻ കട വഴി  വിതരണം ചെയ്യണം എന്നും റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക, റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിൽ സർക്കാർ  വിഹിതം പുനസ്ഥാപിച്ച് കാര്യക്ഷമമാക്കണം എന്നും, എല്ലാ സർക്കാർ അവധികളും കൂടാതെ അത്യാവശ്യഘട്ടങ്ങളിലും റേഷൻ വ്യാപാരികൾക്ക് അവധി  എടുക്കാൻ  ഉള്ള അനുവാദം നൽകുക,KTPDS ഓർഡറിൽ വ്യാപാരികളെ ഹനിക്കുന്ന ഉത്തരവുകൾ ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. താലൂക്കിലെ മുതിർന്ന റേഷൻ വ്യാപാരികൾ  ആയ ലക്ഷ്മിക്കുട്ടിയമ്മ, മുഹമ്മദ്‌ കുഞ്ഞി, എൻ കെ നാരായണൻ, കെ സി ജോസഫ് എന്നിവരെ പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി സമ്മേളനത്തിൽ ആദരിച്ചു.

No comments