ശുചിത്വമുള്ള നാട്.. ആരോഗ്യമുള്ള ജനങ്ങൾ.ഹരിതം കൊന്നക്കാട് പദ്ധതിക്ക് തുടക്കമായി
കൊന്നക്കാട് :കൊന്നക്കാട് ടൌണും, ബസ്റ്റാന്റും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും, ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയും പുതുവത്സരത്തിൽ ശുചിത്വമുള്ള നാട്.. ആരോഗ്യമുള്ള ജനങ്ങൾ.ഹരിതം കൊന്നക്കാട് പദ്ധതിക്ക് തുടക്കമായി.ബളാൽ ഗ്രാമ പഞ്ചായത്തിന്റെയും,ജന പ്രതിനിധികളുടെയും,വ്യാപാരികളുടെയും, ഓട്ടോ ടാക്സി തൊഴിലാളികളുടെയുo സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ബളാൽ പഞ്ചായത്തിലെ 8,9, 10 എന്നിങ്ങനെ മൂന്നു വാർഡുകൾ സംഗമിക്കുന്നതാണ് കൊന്നക്കാട് ടൌൺ ചൈത്ര വാഹിനി പുഴയോരത്തുള്ള ബസ്റ്റാൻഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുo നിക്ഷേപിക്കുന്നതും പുഴയിലേക്കും അലസമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും പരിഹാരമാകും.ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മോൻസി ജോയ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തിൽ മധുരം പങ്കുവെച്ചു.ജില്ലാ പഞ്ചായത്ത് അഗം ജോമോൻ ജോസ്, പഞ്ചായത്ത് അംഗങ്ങളായ പി സി രഘു നാഥൻ, ബിൻസി ജെയിൻ,റവ ഫാ ജോർജ് വെള്ളരിങ്ങാട്ട്,മുഹമ്മദ് റാഷിദ് ഹിമമി സഖാഫി,മേഴ്‌സി ടീച്ചർ,ബേബി എ ടി, ഡാർലിൻ ജോർജ് കടവൻ, വിനു തോട്ടൊൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
No comments