Breaking News

ഹരിതം പുതുവർഷം വെള്ളരിക്കുണ്ട് ടൗൺ മാലിന്യമുക്തമായി പ്രഖ്യാപിച്ചു


വെള്ളരിക്കുണ്ട്: മലയോര താലൂക്കിന്റെ സിരാ കേന്ദ്രമായ വെള്ളരിക്കുണ്ട് ടൗൺ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഇതിനോടകം ടൗണിലെയും പരിസര പ്രദേശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിച്ചു വൃത്തിയാക്കി വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തും സ്ഥാപിച്ചു. ബളാൽ പഞ്ചായത്തിന്റെ യും വ്യാപാരവ്യവസായി ഏകോപന സമിതിയുടെയും പൗരസമിതിയുടെയും കാറളം പ്രയദർശിനി കുബ്ബിന്റെയും ബഹുജനങ്ങളുടെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ച കാലമായി ടൗൺ ശുചീകരണ പ്രവർത്തനം നടന്നുവരുകയായിരുന്നു. പുതുവർഷപ്പുലയിൽ ടൗൺ മാലിന്യമുക്തമായി പ്രഖ്യാപിക്കുകയും സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നാനൂറോളം പൂച്ചെടികൾ വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചു. ചിട്ടയായ പ്രവർത്തനത്തിലൂടെ വരും ദിവസങ്ങളിൽ ടൗൺ കൂടുതൽ ആകർഷകമാക്കുന്ന പദ്ധതികൾ ബഹുജനങ്ങളുമായി കൂടിയാലോചിച്ച്‌ നടത്തുന്നതായിരിക്കും

              മാലിന്യമുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം  മാലിന്യ മുക്ത വെള്ളരിക്കുണ്ട് പ്രഖ്യാപനം നടത്തി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഹരിതം വെള്ളരിക്കുണ്ടിന്റെ ചെയർമാനുമായ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു . വെള്ളരിക്കുണ്ട് ഫൊറോനാ വികാരി റവ.ഫ. ഡോ ജോൺസൺ അന്ത്യാംകുളം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഹരിത കർമ്മ  സേനാംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗം ജോ മോൻ ജോസ് ആദരിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി ലോഗോ പ്രകാശനം ചെയ്തു . ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ കർമ്മം ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി നിർവ്വഹിച്ചു. പൂച്ചെടികളുടെ വിതരണോദ്ഘാടനം  വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് റ്റി.സി.തോമസ് നടത്തി. ചടങ്ങിൽ ആശംസകൾ അർപ്പിച്ച് പരപ്പ ബ്ലോക്ക് മെമ്പർ സി. രേഖ, മാലോത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹരീഷ് പി. നായർ , ടൗൺ വികസന സമിതി ചെയർമാൻ ബാബു കോഹിന്നൂർ പൗരസമിതി കോഡിനേറ്റർ ജോർജ്ജ് തോമസ് , എ.സി ലത്തീഫ് , ജെറ്റോ ജോസഫ് , സാജൻ പൂവന്നിക്കുന്നേൽ, രാജൻ സ്വാതി ,ജിമ്മി എടപ്പാടി, കേശവൻ നമ്പീശൻ എം.ജെ. ലോറൻസ് ,ജോസ് വടക്കേ പറമ്പിൽ . പ്രിൻസ് പ്ലാക്കൽ, ബാബു കല്ലറക്കൽ ,ജോസി എടപ്പാടി, കുഞ്ഞിക്കണ്ണൻ പുഴക്കര ,അനീഷ് മൊട്ടയാ നി , അലക്സ് നെടിയകാല, അബ്ദുൾ ഖാദർ, സിൽവി ജോസഫ് ഷിജോ ജോർജ് , ദിലീപ് മാത്യുഎന്നിവർ സംസാരിച്ചു. യോഗത്തിൽ വാർഡ് മെബർ ബിനു  കെ.ആർ, സ്വാഗതവും വെള്ളരിക്കുണ്ട് സി.എച്ച് സി. ഹെൽത് ഇൻസ്പെക്ടർ അജിത് സി. ഫിലിപ്പ് നന്ദിയും പറഞ്ഞു

No comments