കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ബി.ആർ.സി യുടെ ഭിന്നശേഷി മാസാചരണം - ഒപ്പരം - സമാപന ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കാസർഗോഡ് അസിസ്റ്റന്റ് കലക്ടർ ദിലീപ് കൈനിക്കര നിർവ്വഹിച്ചു. സമഗ്ര ശിക്ഷ കേരള, ബി.ആർ .സി ഹോസ്ദുർഗ് എന്നിവയുടെ നേതൃത്വത്തിൽ ഒരു മാസക്കാലമായി നടത്തിവരുന്ന ഭിന്നശേഷി കുട്ടികളുടെ വിവിധങ്ങളായ പരിപാടികളുടെ ഔപചാരിക സമാപനമാണ് പുല്ലൂർ ഇരിയ സ്പെഷ്യൽ കെയർ സെന്ററിൽ സമാപിച്ചു. ചടങ്ങിൽ ഡോ: കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷി കുട്ടികൾക്കു വേണ്ടി ഒരു മാസക്കാലമായി നടന്ന പ്രവർത്തനങ്ങളൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബുളറ്റിൻ സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ നാരായണ ഡി വാർഡ് മെംമ്പർ ശ്രീമതി രജനി നാരായണന് നൽകി പ്രകാശനം ചെയ്തു. ഓർത്തോ ഉപകരണങ്ങളുടെ വിതരണം ബഹു: അസിസ്റ്റന്റ് കലക്ടർ നിർവ്വഹിച്ചു. കുട്ടികളോടെപ്പം കളിച്ച് ഉല്ലസിച്ച് ബഹു: അസിസ്റ്റന്റ് കലക്ടർ പുതുവത്സര കേക്ക് മുറിച്ച് സമാപന ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ചടങ്ങിൽ പി.ഇ.സി.സെക്രട്ടറി ഗോപി പി. ഡയറ്റ് ഫാക്കൽറ്റി അജിത .കെ, പി.ടി എ പ്രിസിഡണ്ട് ശിവരാജ് വി , എസ്.എം.സി ചെയർമാൻ, , സുഗുണൻ ടി.വി, . സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ ,ട്രെയിനർ സുബ്രഹ്മണ്യൻ വി.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ജി.എച്ച് എസ് ഇരിയ ഹെഡ്മിസ്ട്രസ്സ് ഷോളി സെബാസ്റ്റ്യൻ സ്വാഗതവും ട്രെയിനർ പി.രാജഗോപാലൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
No comments