Breaking News

വരക്കാട് സ്ക്കൂളിൽ വള്ളിയോടൻ കേളു നായരുടെ പ്രതിമ അനാച്ഛാദനം നടത്തി


വരക്കാട്: യുഗപ്രഭാവനും  ക്രാന്തദർശിയും അക്ഷീണ പ്രവർത്തനങ്ങളിലൂടെ മലയോരത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊടും പാവും നെയ്ത്  വരക്കാട് സ്കൂളിന് നാന്ദി കുറിച്ച വള്ളിയോടൻ കേളു നായരുടെ പ്രതിമ അനാച്ഛാദനവും വിദ്യാലയ പ്രവർത്തനങ്ങളിൽ തുല്യ പങ്കാളിത്തം വഹിച്ച അദ്ദേഹത്തിൻറെ സഹധർമ്മിണിയും മുൻ മാനേജറും ആയിരുന്ന നാരായണി അമ്മയുടെ ഫോട്ടോ അനാച്ഛാദനവും പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്ക്കൂളിൽ വച്ച് നടന്നു.


പി എൻ പണിക്കർ അവാർഡ് ജേതാവ് അഡ്വക്കേറ്റ് പി അപ്പുക്കുട്ടൻ പ്രതിമ അനാചാനം നിർവഹിച്ചു തുടർന്ന് ഉദ്ഘാടന ചടങ്ങ് വെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹനൻ ഉദ്ഘാടനം ചെയ്തു സെബാസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തി പിടിഎ പ്രസിഡണ്ട് പത്രോസ് കുന്നേൽ അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ വി കെ രാജൻ നായർ സ്വാഗതം പറഞ്ഞു. കാസർകോട് നാർക്കോട്ടിക് ഡിവൈഎസ്പി എം എ മാത്യു നാരായണിയമ്മ ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു. റിട്ടയേർഡ് അധ്യാപകൻ ചിങ്ങനാപുരം മോഹനൻ നാരായണിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. ശില്പം ഒരുക്കിയ സ്കൂൾ മാനേജർ സ്കൂൾ മുൻ മാനേജർ പി കൃഷ്ണൻ നായർ ആദരിച്ചു


പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് എ.വി, വെസ്റ്റ് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു മുരളീധരൻ, സിപി സുരേശൻ പൂർവ്വ വിദ്യാർത്ഥി പ്രതിനിധി അഡ്വക്കേറ്റ് വേണുഗോപാൽ, ഹെഡ്മിസ്ട്രസ് പി കെ നിഷ , സ്റ്റാഫ് പ്രതിനിധി ബിജു എം എസ് വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ പ്രേംജിത്ത് പ്രേംകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു

സ്കൂൾ പ്രിൻസിപ്പൽ റെമി മോൾ ജോസഫ് ചടങ്ങിന് നന്ദി പറഞ്ഞു

No comments