Breaking News

ജനുവരി 20ന്റെ മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ പരപ്പ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

 


പരപ്പ: കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ 2024 ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ പരപ്പമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എം .എൻ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ആവുള്ളക്കോട് പ്രദേശത്തു നിന്നും ഡിവൈഎഫ്ഐ യിലേക്ക് കടന്ന് വന്ന സുജിത്ത്, ഹരിത എന്നിവരെ ലോക്കൽ സെക്രട്ടറി എ ആർ രാജു ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ജാഥയ്ക്ക് മാവുള്ളാൽ, പന്നിത്തടം, കാരാട്ട്. തോടംചാൽ, തുമ്പ, പ്രതിഭാനഗർ. എന്നിവടങ്ങളിൽ സ്വീകരണം നല്കി. വിവിധ ഇടങ്ങളിൽ അമൽ തങ്കച്ചൻ അഗജ എ.ആർ. അശ്വിൻ രാജ് . അനുലക്ഷ്മി രമണി രവി , വിനോദ് പന്നിത്തടം ടി.എൻ ബാബു .ഗിരിഷ് കാരാട്ട് . സി. രതിഷ്, വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പരപ്പയിൽ നടന്ന സമാപന സമ്മേളനം കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. ദീലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പി.വി.ചന്ദ്രൻ എ.ആർ.രാജു, ടി.പി. തങ്കച്ചൻ.എ.ആർ. വിജയകുമാർ സി.വി.മന്മഥൻ, എന്നിവർ സംസാരിച്ചു.

No comments