Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു



വെള്ളരിക്കുണ്ട് : ജനറൽ ആശുപത്രിയിൽ കാസർഗോഡ് ബ്ലഡ് ബാങ്ക് , ബ്ലഡ് ഡോണേഴ്സ് കേരള കാസർഗോഡ് , സെൻറ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളരിക്കുണ്ട് എൻ സി സി , എസ് പി സി , എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ് , ടി എസ് എസ് വെള്ളരിക്കുണ്ട് ആർസിസി , സഹൃദയ വായനശാല വെള്ളരിക്കുണ്ട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ഡോക്ടർമാരുടെ സേവനവും ലഭ്യമായിരുന്നു. നൂറോളം രക്തദാദാക്കൾ രക്തദാനത്തിൽ പങ്കാളികളായി. ബ്ലഡ് ബാങ്കിൽ വർദ്ധിച്ചു വരുന്ന രക്ത ആവശ്യം മുൻ നിർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാനം നടത്തിയവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു

No comments