Breaking News

മാവുങ്കാലിൽ കെ.എസ്ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു


കാഞ്ഞങ്ങാട് : മാവുങ്കാലിൽ കെ.എസ്ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ഗുരുതര നിലയിൽ ഡ്രൈവർ അബോധാവസ്ഥയിലാണ്.

കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ പി. പ്രവീൺ (48) ആണ് അബോധാവസ്ഥയിലുള്ളത്. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവീണിന്

ബോധം തിരിച്ചു കിട്ടാത്തതിനെ തുടർന്ന് 108 ആംബുലൻസിൽ കണ്ണൂർ മിംസിലേക്ക് കൊണ്ട് പോയി കോഴിക്കോട് സ്വദേശിയാണ് പ്രവീൺ. കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ ജോലിക്കെത്തിയത്. കാർ ഡ്രൈവർ വെള്ളിക്കോത്ത് സ്വദേശി ബിജി (30)

ജില്ലാശുപത്രിയിൽ ചികിൽസയിലാണ് പരിക്ക് ഗുരുതരമല്ല. മോനാച്ച സ്വദേശി രതി (46) അമ്പലത്തറയിലെ കാർത്യായനി (65) യെയും ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്നുച്ചക്ക് ആയിരുന്നു അപകടം .

കാഞ്ഞങ്ങാട് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്ആർ.ടിസി ബസ്സും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. മാവുങ്കാൽ ടൗണിന് സമീപം കാട്ടുകുളങ്ങര ഭാഗത്തേക്ക് പോകുന്ന ദേശീയപാതയിലാണ് അപകടം.




No comments