Breaking News

'തിങ്കളും താരങ്ങളും': കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു


കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ 1995 _ 96 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തിങ്കളും താരങ്ങളും ലോഗോ പ്രകാശനം ചെയ്തു. കരിമ്പിൽ ഹൈസ്കൂൾ മാനേജർ കെ.സുശീല ടീച്ചറാണ് പ്രകാശന കർമം നിർവഹിച്ചത്. ഹരി ക്ലാസിക് കോളംകുളം ആണ് ലോഗോ രൂപകൽപന ചെയ്തത്. ബാച്ചിലെ മുഴുവൻ പഠിതാക്കളുടെയും കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ഡിസംബർ 24 ന് കുടുംബ സംഗമവും തീരുമാനിച്ചു. പരിപാടിയിൽ ഹരീഷ് കുമാർ, സിയാദ്, ശോഭ, രജനി, രാജി, ഹരി ക്ലാസിക് എന്നിവർ സംസാരിച്ചു

No comments