കൊല്ലമ്പാറ മഞ്ഞളംകാടിൽ മോട്ടോർ സൈക്കിൾ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കരിന്തളം: മോട്ടോർ സൈക്കിൾ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കൊല്ലമ്പാറ മഞ്ഞളംകാട്ടെ എ. ജാനകിയമ്മ (76) ആണ് ഞായറാഴ്ച്ച വൈകിട്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ മരണപ്പെട്ടത്. നവമ്പർ 25 ന് രാവിലെ ഏട്ടരയോടെയാണ് മഞ്ഞളംകാട് വെച്ച് അപകടം ഉണ്ടായത് പെരിയങ്ങാനത്തെ വീട്ടിലേക്ക് ബസ്സ് കയറാൻ പോകുമ്പോഴായിരുന്നു അപകടം. മുതദേഹം തിങ്കളാഴച്ച ഉച്ചയ്ക്കു ശേഷം പെരിയങ്ങാനത്തെ തറവാട്ടു വളപ്പിൽ ശംസ്ക്കരിക്കും. മക്കൾ: വിനയകുമാർ (ബിഎസ്എൻഎൽ കാസർഗോഡ് . ഗിരിജകുമാരി . ഉഷാകുമാരി. മരുമക്കൾ: ഉണ്ണി രാജൻ . (റിട്ട: മിലിട്ടറി) സുധാകരൻ (റിട്ട. ഫിനാൻസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയേറ്റ്) സഹോദരങൾ: എ. ബാലൻ .എ.പത് മനാഭൻ. പരേതയായ നാരായണി.
No comments