Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ തിരികെ സ്കൂളിലേക്ക് കോടോത്ത് സ്കൂളിൽ ചേർന്നു


ഒടയഞ്ചാൽ : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് തിരികെ സ്കൂളിലേക്ക് എന്ന കുടുംബശ്രീ കാംമ്പെയ്ൻ പരിപാടിയുടെ ഏഴാമത് ബാച്ച് കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ചേർന്നു. 3, 4, 5, 6 വാർഡുകളിൽ നിന്നായി ആയിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഘോഷയാത്രയോടു കൂടി ആരംഭിച്ച പരിപാടി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി .പി.ശ്രീജ ഫ്ലാഗ് ഓഫ് ചെയ്തു. CDS ചെയർപേഴ്സൺ ശ്രീമതി. ബിന്ദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി. ശ്രീലത Pv, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീ പി കുഞ്ഞികൃഷ്ണൻ, ശ്രീമതി .ബിന്ദു കൃഷ്ണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

No comments