തൃക്കരിപ്പൂരിൽ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ അറിയപ്പെടുന്ന ഫുട്ബോൾ താരമാണ്
നീലേശ്വരം : സൈക്കിൾ യഞ്ജം നടക്കുന്ന സ്ഥലത്ത് വെച്ചുണ്ടായ തർക്കത്തിൽ അടിയേറ്റ യുവാവ് തീവണ്ടി തട്ടി മരിച്ചനിലയിൽ. തൃക്കരിപ്പൂർ കൊയോങ്കരയിലെ ജനാർദ്ദനന്റെ മകൻ അഭിജിത്തിനെ (24) യാണ് തൃക്കരിപ്പൂര് കാരോളത്ത് ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടത്. കോയങ്കരയിൽ സൈക്കിൾ സർക്കസ് നടക്കുന്ന സ്ഥലത്ത് വെച്ചു നടന്ന കൈയ്യാങ്കളിയിൽ അഭിജിത്തിന് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിനെ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരൻ ആയിരുന്നു
No comments