പാലക്കാട്: പാലക്കാട് കോട്ടായിയിൽ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയംകോട് മേക്കോൺ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് കോട്ടായിയിൽ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Reviewed by News Room
on
9:26 PM
Rating: 5
No comments