Breaking News

കരിന്തളം മുതുകുറ്റിയിലെ തമ്പായിക്ക് ഇനി സ്നേഹതണലിൽ കഴിയാം സ്നേഹ വീടിന്റെ താക്കോൽദാനം നടത്തി


കരിന്തളം: കേരള എൻജി ഒ യൂണിയൻ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരിന്തളം - മുതുകുറ്റിയിൽ തമ്പായിക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ സി പി എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ കൈമാറി. കിനാനൂർ - കരിന്തളം പഞ്ചായത്തിലെ കോയിത്തട്ട - മുതുകുറ്റിയിലെ നിർധന കുടുംബമായ തമ്പായി അമ്മക്കു മകൾക്കും നൽ കിയത്. പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചു കെട്ടിയ ഷെഡിൽ താമസിച്ചിരുന്ന തമ്പായി അമ്മക്ക് സ്നേഹ വീട് തണൽ വിരിക്കും' വരയിൽ രാജൻ അധ്യക്ഷനായി സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ നീലേശ്വരം ഏരിയാസെക്രടറി എം.രാജൻ.ടി.പി ശാന്ത എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ് സ്വാഗതവും സംഘാടക സമിതി കൺവീനർ വി.ജഗദിഷ് നന്ദിയും പറഞ്ഞു വീട് സമയ ബന്ധിതമായി പൂർത്തിയാക്കിയ കരാറുകാരൻ ഇ ആർ രതീഷിനെ അനുമോദിച്ചും

No comments