Breaking News

വനിതകളുടെയും വയോജനങ്ങളുടെയും കുട്ടികളുടെയും ക്ഷേമത്തിന് ഊന്നൽ: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ എം. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു


കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 24-25 വാർഷിക പദ്ധതി വികസന സെമിനാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഹാളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവിയുടെ അധ്യക്ഷതയിൽ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ നാസർ സി എച്ച് ഷൈജമ്മാ ബെന്നി അജിത് കുമാർ കെ വി ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ,വാർഡ് മെമ്പർ കെ.വി ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഷീല പിയു സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത നന്ദിയും പറഞ്ഞു പരിപാടിയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശങ്ങളെക്കുറിച്ച് കിലാ ഫാക്കൽറ്റി  മാധവൻ നമ്പ്യാർ ക്ലാസ് കൈകാര്യം ചെയ്തു. 

ചടങ്ങിൽ വച്ച് 23-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വനിതകൾക്കുള്ള മെൻസ്ട്രൽ കപ്പ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി സിഡിഎസ് ചെയർപേഴ്സൺ ഉഷാ രാജുവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർമാർ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ ,ഗ്രാമസഭയിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികൾ ,നിർവഹണ ഉദ്യോഗസ്ഥർ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 24-25 പദ്ധതിയിൽ വയോജനങ്ങൾക്കും കുട്ടികൾക്കും  വനിതകൾക്കുമായി വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് ഇതിലൂടെ വയോജന സൗഹൃദവും  ശിശു സൗഹൃദവും വനിതാ സൗഹൃദവുമായ  പഞ്ചായത്ത് എന്നതാണ്  ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പറഞ്ഞു

No comments