Breaking News

ലയൺസ് ക്ലബ്‌ വെള്ളരിക്കുണ്ട് താലൂക്ക് ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു


വെളളരിക്കുണ്ട് : വെള്ളരിക്കുണ്ട് ലയൻസ് ക്ലബ്‌ സേവന പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക് ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജുകട്ടക്കയം നാടിന് സമർപ്പിച്ചു. ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ മോൻസി മാനുവൽ അധ്യക്ഷൻ ആയി. ഷോബി ജോസഫ്, തോമസ് ചെറിയാൻ, ബാബു കോഹിനൂർ സാബു കാഞ്ഞമല സംസാരിച്ചു. മധുസൂദനൻ കൊടിയങ്കുണ്ടിൽ സ്വാഗതവും സന്തോഷ്‌കുമാർ പി.കെ നന്ദിയും പറഞ്ഞു

No comments