Breaking News

വെള്ളരിക്കുണ്ട് ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുവാനായി ജനുവരി 20 മുതൽ ട്രാഫിക് പരിഷ്ക്കരണം


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിൽ  20 മുതൽ  ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കുവാൻ വെള്ളരിക്കുണ്ടിൽ ചേർന്ന ബളാൽ പഞ്ചായത്ത്‌ ട്രാഫിക് റെഗുലേറ്റി കമ്മറ്റിയോഗത്തിൽ തീരുമാനമായി. ഒടയംചാൽ ഭാഗത്ത്‌ നിന്നും വരുന്ന ബസുകൾ സഹകരണആശുപത്രിക്ക് മുന്നിലും ഭീമനടി കൊന്നക്കാട് ഭാഗത്ത്‌ നിന്നും വരുന്ന ബസുകൾ ടൗണിലെ നിലവിലെ ബസ്സ്റ്റോപ്പിലും നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം..

കൊന്നക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾ പാലത്തിനക്കരെ  താലൂക്ക് ജംഗഷനിൽ പുതിയ ബസ്സ്റ്റോപ്പിൽ നിർത്തണം.

കോഹിനൂർ സ്റ്റോർ മുതൽ രാമചന്ദ്രൻ കടയുടെ അവസാനം വരെ പ്രൈവറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടില്ല..

വെള്ളരിക്കുണ്ട് ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുവാനായി ബളാൽ പഞ്ചായത്ത്‌ വെള്ളരിക്കുണ്ടിൽ വിളിച്ചു ചേർത്ത ആർ. ടി. ഒ. പോലീസ്. ഓട്ടോ ടാക്സി യൂണിയൻ പ്രതിനിധികൾ. റവന്യൂ. പൊതു മരാമത്ത്‌ വകുപ്പ് ഉദ്യോഗസ്ഥർ. ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം..

ടൗണിലെത്തുന്നസ്വകാര്യവാഹനങ്ങൾ ഒരു മണിക്കൂറിൽ കൂടുതൽ പാർക്ക് ചെയ്യൂവാൻ പാടില്ല.. ടൗണിൽ എത്തുന്ന വ്യാപാര ഉടമകളുടെയും മറ്റു സ്വകാര്യവാഹനങ്ങളും ബസ്റ്റാന്റ് ഭാഗത്തോ. ബൈപാസ് റോഡിലോ. പഴയചർച്ചിന്റ ഭാഗത്തോ പാർക്ക് ചെയ്യണം.

പുതുതായി  സ്റ്റാന്റിൽ ഓടാൻ വരുന്ന ഓട്ടോ റിക്ഷകൾ  ബസ്സ്റ്റാന്റ് ഭാഗത്ത്‌ പാർക്ക് ചെയ്ത് സർവീസ് നടത്തണം.  ടൗണിൽ സൂചനബോർഡുകളുംസ്ഥാപിക്കും..

യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. ജോയിന്റ് ആർ. ടി..ഒ. മേഴ്‌സി കുട്ടി സാമൂവൽ. ഡെപ്യുട്ടി തഹസിൽ ദർ ടി.പി. രമേശൻ. വെള്ളരിക്കുണ്ട് എസ്. ഐ. കെ. രമേശൻ. വില്ലേജ് ഓഫീസർ കെ. കെ. അജി. നിഷ. കെ. വ്യാപാരി ഏകോ പന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ. ടി. വി.തമ്പാൻ.പ്രിൻസ് പ്ലാക്കൽ. ബാബു കല്ലറക്കൽ. ജോർജ്ജ് തോമസ്. വാർഡ് മെമ്പർ വിനു. കെ. ആർ. ബാബു കോഹിനൂർ എന്നിവർ പ്രസംഗിച്ചു...

No comments