Breaking News

ഭാരത് അരി കിനാനൂർ കരിന്തളം പഞ്ചായത്തിലും ... നരേന്ദ്രമോദി സർക്കാരിന്റെ ഭാരത് അരി കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചോയ്യംകോട് വില്പന ആരംഭിച്ചു


വെള്ളരിക്കുണ്ട് : നരേന്ദ്രമോദി സർക്കാരിന്റെ പുതിയ പദ്ധതിയായ ഭാരത് അരി കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചോയ്യംകോട് വില്പന ആരംഭിച്ചു . മോദി സർക്കാരിൻറെ ഭാരത് അരിയുടെ കിനാനൂർ കരിന്തളം പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം ചോയങ്കോട് നടന്നു. രാവിലെ 8 മണിക്ക് ആരംഭിച്ച അരിയുടെ വിതരണം ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാധാരണ ജനങ്ങളുടെ അർഹമായ കൈകളിലേക്ക് എത്തുകയായിരുന്നു. പഞ്ചായത്തിലെ നിരവധി ബിജെപി നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേവലം 29 രൂപയ്ക്കാണ് വളരെ മികച്ച ഇനം അരി കേന്ദ്രസർക്കാർ പാവങ്ങളിലേക്ക് എത്തിക്കുന്നത്. വരും ദിവസങ്ങളിലും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അരിയുടെ വിതരണം നടക്കുമെന്നും, സാധാരണക്കാരുടെ അത്താണിയാണ് നരേന്ദ്രമോദി സർക്കാർ എന്നതിൻറെ തെളിവാണ് രാവിലെ മുതൽക്കേ കാണാൻ കഴിഞ്ഞ  ജനങ്ങളുടെ നീണ്ട ക്യൂ എന്നും  ബിജെപിയുടെ പഞ്ചായത്തിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ അറിയിച്ചു.



No comments