Breaking News

'പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ട മഹോത്സവം വിജയിപ്പിക്കും ': അഖില കേരള യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റി യോഗം പരപ്പയിൽ നടന്നു


പരപ്പ : അഖില കേരള യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ട മഹോത്സവം വിജയിപ്പിക്കാൻ തീരുമാനിച്ചു.  പരപ്പയിൽ വച്ച് ചേർന്ന യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയുടെ യോഗത്തിൽ താലൂക്ക് പ്രസിഡന്റ് നന്ദകുമാർ വെള്ളരിക്കുണ്ട് അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് ബാബു മാണിയൂർ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ജനാർദ്ദനൻ ചോയ്യങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി മെമ്പർമാരായ ബാലകൃഷ്ണൻ പ്രാന്തർകാവ്, മധു വട്ടിപ്പുന്ന, ദാമോദരൻ കരിന്തളം, ഗംഗാധരൻ,  പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഭാസ്കരൻ പയ്യങ്കുളം  തുടങ്ങിയവർ സംസാരിച്ചു പെരും കളിയാട്ട മഹോത്സവത്തിൽ കലവറ ഘോഷയാത്രയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ നിന്നും 750 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. പെരുങ്കളിയാട്ട മഹോത്സവത്തിന് ഒരു ദിവസം അന്നദാനം നൽകുന്ന വളണ്ടിയർമാരായി  താലൂക്കിൽ നിന്നും 300 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു പരിപാടിയുടെ വിജയത്തിനായി വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവൻ യൂണിറ്റുകളിലെയും ആൾക്കാരെ പങ്കെടുപ്പിച്ച് ഘോഷയാത്രയും തു ടർന്ന് നടക്കുന്ന എല്ലാ പരിപാടികളും  വിജയിപ്പിക്കാൻ വേണ്ടി തീരുമാനിച്ചു.വി നാരായണൻ എടത്തോട് നന്ദി പറഞ്ഞു.

No comments