Breaking News

മടിക്കൈ നാന്തംകുഴിയിൽ കാട്ട് പോത്ത് കിണറ്റിൽ വീണു


കാഞ്ഞങ്ങാട് : മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയിൽ കാട്ടുപോത്ത് കിണറ്റിൽ വീണു .ഇന്നലെ വൈകിട്ടാണ് സംഭവം. നാന്തം കുഴിയിലെ വിജയന്റെ വീട്ടുപറമ്പിലെ കിണറ്റിൽ ആണ് കാട്ടുപോത്ത് വീണത്. ഉച്ചക്ക് ഈ ഭാഗത്ത് കൂടി കാട്ടുപോത്ത് ഓടുന്നത് നാട്ടുകാർ കണ്ടിരുന്നു .ഇത് നാട്ടുകാരെ ഏറെ പരിഭ്രാന്തിൽ ആക്കുകയും നീലേശ്വരം പൊലീസും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായിരുന്നില്ല .ഇതിനിടയിലാണ് വൈകിട്ട് കാട്ടുപോത്ത് കിണറ്റിൽ വീണുകിടക്കുന്നതായി കണ്ടത്.

No comments