Breaking News

ഉദ്ഘാടനത്തിന് ഒരുങ്ങി മൗക്കോട് ഗവ.എൽപി സ്കൂൾ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടം 20ന് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും


ഭീമനടി  :  വളർച്ചയുടെ നിറവിൽ നില്‍ക്കുന്ന മൗക്കോട് ഗവ.എൽപി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടം 20ന് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി ചന്ദ്രൻ മുഖ്യാഥിയാകും . ഐക്യകേരള പിറവിക്ക് മുൻപ് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് മൗക്കോട് 

ഗവ.എൽ പി സ്കൂൾ ആരംഭിക്കുന്നത് ഏഴ് പതിറ്റാണ്ട് മുൻപ് എൽ കെ കുഞ്ഞാമു ഹാജി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് ഓലഷെഡിലാണ് സ്കൂൾ ആരംഭിക്കുന്നത്. ഇന്ന് ഈ സ്ക്കൂളിന്റെ ഭൗതീക സാഹചര്യം കുറെയൊക്കെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. 1982ൽ പി കരുണാകരൻ എംഎൽഎ ആയിരുന്നപ്പോൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഓട് മേഞ്ഞ കെട്ടിടം നിർമ്മിച്ചു. ഇപ്പോൾ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് 98.5 ലക്ഷം രൂപ ചെലവിൽ മൂന്ന് ക്ലാസ് മുറികളും,ആവശ്യത്തിന് ടോയ് ലെറ്റുകളും

മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം ഉള്ള പുതിയ കെട്ടിടം ഒരുക്കിയത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക അംഗീകൃത പ്രീപ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത് ഈ സ്കൂളിലാണ്. പ്രിപ്രൈമറിയെ വർണ്ണാഭമായ പ്രവർത്തന ഇടങ്ങളാക്കി മാറ്റാനുള്ള 'വർണ്ണക്കൂടാര' ത്തിന്റെ പ്രവർത്തനത്തിന് എസ്എസ്കെ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനവും പുരോഗമിച്ചുവരുന്നു. പരിസ്ഥിതി മേഖലയിലും മികച്ച പ്രവർത്തനമാണ്

ഈ സ്കൂൾ കാഴ്ചവെക്കുന്നത്.

കെട്ടിടങ്ങളുടേയും, കളിസ്ഥലവും കഴിച്ച് ബാക്കി വരുന്ന ഭൂമിയിൽ മുഴുവനായും ഹരിതവത്ക്കരണം ഭംഗിയായി നടത്തിയിട്ടുണ്ട്. ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് യുപി സ്കൂളായി ഉയർത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

No comments