നടുക്കം മാറാതെ തായന്നൂർ ; പെരിയ വാഹനാപകടത്തിൽ മരണപ്പെട്ട രഘുനാഥിനും രാജേഷിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി...
പരപ്പ : പെരിയ ദേശീയ പാതയിൽ കാർ അപകടത്തിൽ മരിച്ച ചെരളത്തെ പുതിയപുരയിൽ ടി.രഘുനാഥ് (52), സുഹൃത്ത് ചപ്പാരപ്പടവിലെ സി.രാജേഷ് (37) എന്നിവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഗുരുതരമായി പരുക്കേറ്റ തായന്നൂർ തേരംകല്ല് സ്വദേശികളായ ടി.രാജേഷ് (35), രാഹുൽ (35) എന്നിവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ തായന്നൂരിലെ വീട്ടിലേക്കുള്ള ആ മടക്കയാത്രയിൽ നാലു
സുഹൃത്തുക്കളിൽ ഇനി രണ്ടു പേർ മാത്രമായി. ഒരുമണിയോടെ പെരിയ കേന്ദ്ര സർവകലാശാലയ്ക്ക് മുന്നിലായിരുന്നു അപകടം. 4 പേരും ഉറ്റ സുഹൃത്തുക്കളായിരുന്നു.
ഉത്സവ സ്ഥലങ്ങളിലടക്കം ഒന്നിച്ചുള്ള യാത്രയായിരുന്നു പതിവെന്ന് നാട്ടുകാർ പറയുന്നു. അവിവാഹിതനായ രഘുനാഥ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ഡിഷ് കമ്പനിയിലെ ജീവനക്കാരനാണ്. പെയ്ന്റിങ് കമ്പനിയുടെ സെയിൽസ് റെപ്രസന്റേറ്റീവായ രാജേഷിന്റെ മരണത്തോടെ നഷ്ടമായത് കുടുംബത്തിന്റെ അത്താണിയാണ്. ഭാര്യയും പറക്കമുറ്റാത്ത 2 കുട്ടികളും വയസ്സായ അച്ഛനും അമ്മയും അടങ്ങുന്നതാണ് രാജേഷിന്റെ കുടുംബം. വീടിന്റെ അത്താണി ഇല്ലാതായതോടെ തീരാ വേദനയിലാണ് ഇരു കുടുംബവും. ഇന്നലെ വൈകിട്ട് 4ന് തായന്നൂർ ചപ്പാരപ്പടവിൽ പൊതുദർശനത്തിന് വച്ച പ്പോൾ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
No comments