Breaking News

കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ & ഏജൻ്റ്സ് അസോസിയേഷൻ ജില്ല സമ്മേളനവും വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പും ഫെബ്രുവരി 20 ന് കാസർഗോഡ്


കാസർഗോഡ്: കേരളത്തിലെ വിവാഹ ഏജൻ്റുമാരുടെയും വിവാഹ ഏജൻസികളുടെയും സ്വതന്ത്ര തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് എജൻ്റ്സ് അസോസിയേഷൻ കാസർഗോഡ് ജില്ല സമ്മേളനവും വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പും 2024 ഫിബ്രവരി 20 ന് ചൊവ്വാഴ്ച പകൽ 10 മണിക്ക് കാസർഗോഡ് മുനിസിപ്പൽ വനിത ഭവൻ ഓഡിറ്റോറിയത്തിൽ (കാസർഗോഡ് മുൻസിപ്പാലിറ്റി ബിൽഡിംഗ്) വച്ച് നടക്കും.  മുൻ കാസർഗോഡ് എം.എൽ.എ എൻ. എ. നെല്ലിക്കുന്ന് ജില്ല സമ്മേളനവും വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പും ഉദ്ഘാടനം ചെയ്യും. കാസർഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാഥിതിയായാരിക്കും. വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പിനോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ നടക്കും. പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കന്മാരും ട്രേഡ് യൂണിയൻ നേതാക്കന്മാരും വനിത സംഘടന നേതാക്കന്മാരും സംഘടനയുടെ സംസ്ഥാന ജില്ല കമ്മിറ്റി നേതാക്കന്മാരും ആശംസ നേർന്ന് സംസാരിക്കുന്നു. വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ചെയ്യുന്നതിന് ഫുൾ ഫോട്ടോ,ബയോഡാറ്റ സഹിതം എത്തിച്ചേരുക. രജിസ്ടേഷൻ സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ. ആദ്യവിവാഹം, പുനർവിവാഹം, മിശ്രവിവാഹം,ശാരീരിക വൈകല്ല്യമുളളവരുടെ വിവാഹം അനുയോജ്യമായ വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ സ്വീകരിക്കും. പെൺകുട്ടികൾക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും. ആൺകുട്ടികൾക്ക് രജിസ്ട്രേഷൻ ഫീസ് 100/- രൂപ മാത്രം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 8848400601.

No comments