Breaking News

കാസർകോട് മല്ലികാർജുന ക്ഷേത്രത്തിൽ കവർച്ച


പ്രശസ്തമായ കാസര്‍കോട്ടെ മല്ലികാര്‍ജുന ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്ര വളപ്പിനകത്തെ ഉപദേവനായ അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരം കടത്തികൊണ്ടു പോയി. ഞായറാഴ്ച രാത്രി 12.45നും 2 മണിക്കും ഇടയിലായിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്ര അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. അതിനിടെ കാസര്‍കോട് കറന്തക്കാട്ടെ പെട്രോള്‍ പമ്പിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നതായി വിവരമുണ്ട്.

No comments