Breaking News

ബ്രദേഴ്സ് FC കൊന്നനംകാട് സംഘടിപ്പിച്ച രണ്ടാമത് ഫൈവ്സ് ഫുട്‌ബോൾ മത്സരത്തിൽ ടൗൺ ടീം ബളാൽ ജേതാക്കളായി

ബളാൽ : കൊന്നനംകാട് ബ്രദേഴ്സ് FC ക്ലബ്ബിന്റെ രണ്ടാമത് ഫൈവ്സ് ഫുട്‌ബോൾ ടൂർണമെന്റ് ഫെബ്രുവരി 17,18 തീയ്യതികളിലായി കൊന്നനംകാട് പ്രത്യേകം സജ്ജമാക്കിയ മൈതാനത്ത് വെച്ച് നടത്തി.ജില്ലയിലെ പ്രമുഖരായ 36ഓളം ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ടൗൺ ടീം ബളാലിന്റെ A യും B യും ടീമുകൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി ജേതാക്കളായി...

വാർഡ് മെമ്പർ സന്ധ്യ ശിവൻ ഉത്ഘാടനം ചെയ്ത പരിപാടിയിൽ പൊതുപ്രവർത്തകൻ ഷിബു പാണത്തൂർ മുഖ്യാതിഥിയായി.പ്രമോട്ടർ ആനന്ദ് ആശംസകളർപ്പിച്ചു സംസാരിച്ചു.രമേശൻ കൊന്നനംകാട് സ്വാഗതവും സതീശൻ കൊന്നനംകാട് നന്ദിയും പറഞ്ഞു...

No comments