മുട്ടിച്ചരലുക്കാർ ഇനി കുടിവെള്ളത്തിനായി അലയണ്ട : പൈപ്പ്ലൈൻ വീട്ടിലെത്തിച്ച് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്
പാറപ്പള്ളി : കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുട്ടിച്ചരൽ ക്രഷർ ഭാഗത്തെ കുടുംബങ്ങൾക്ക് ആശ്വാസമായി വീടുകളിലേക്ക് പൈപ്പ് ലൈൻ വലിച്ച് കുടിവെള്ള സൗകര്യം ഒരുക്കി കോടോംബേളൂർ ഗ്രാമപഞ്ചായത്ത്. ജലജീവൻമിഷൻ പൈപ്പ് ലൈൻ വരാത്ത 19-ാം വാർഡിലെ മുട്ടിച്ചരൽപ്രദേശത്ത് പ്രത്യേകം കുടിവെള്ള പദ്ധതിയാണ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചത്.കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം മെമ്പറും പഞ്ചായത്ത് വൈ പ്രസിഡൻ്റുമായ പി.ദാമോദരൻ നിർവ്വഹിച്ചു.മുൻ മെമ്പർ പി.എൽ.ഉഷ, അദ്ധ്യക്ഷത വഹിച്ചു.കെ.കെ.തോമസ്സ്, എം.തമ്പാൻ ,എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും അനിത നന്ദിയും പറഞ്ഞു.
No comments