Breaking News

ബേളൂർ താനത്തിങ്കാൽ ശ്രീവയനാട്ടു കുലവൻ തെയ്യംകെട്ട് മഹോത്സവം: ഫെബ്രുവരി 21ന്‌ കൂവം അളക്കൽ


അട്ടേങ്ങാനം:  67 വർഷത്തിനുശേഷം ബേളൂർ താനത്തിങ്കാൽ ശ്രീവയനാട്ടു കുലവൻ ദേവസ്ഥാനത്ത് മാർച്ച്‌ 25 മുതൽ 26 വരെ നടക്കുന്ന വായനാട്ടുകുലവൻ തെയ്യം കെട്ടിന് തുടക്കം കുറിച്ച്‌ ഫെബ്രുവരി 21ന്‌  കുവം അളക്കൽ ചടങ്ങ്‌ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30 മുതൽ 11.30 വരെ കൂവം അളക്കൽ, അടയാളം കൊടുക്കൽ ചടങ്ങുകൾ നടക്കും ഉച്ചക്ക് അന്നദാനം

 ബേളൂർ ഗ്രാമമൊന്നാകെ തെയ്യം കെട്ടിൻ്റെ വിജയത്തിനായി മനസ്സും ശരീരവും സമർപ്പിച്ചതോടെ നെൽകൃഷിയും കൊയ്ത്തും മെതിയും നടത്തി അന്നദാനത്തിനുള്ള അരി സ്വരുപിച്ചുതെയ്യം കെട്ടിൻ്റെ ഭക്ഷണത്തിനാവശ്യമായ ഭക്ഷ്യ വിഭവങ്ങളുടെ കൃഷിയും നടന്നു വരികയാണ്

തെയ്യം കെട്ടിന്റെ ഭാഗമായി   ബുധനാഴ്ച  മാർച്ച് 25 ന് രാവിലെ 8 22 മുതൽ കലവറ നിറയ്ക്കൽ ചടങ്ങുകൾക്ക് തുടക്കമാവും വിവിധ ക്ഷേത്രങ്ങൾ, താനങ്ങൾ തറവാടുകൾ എന്നിവക്കു പുറമെ പ്രാദേശിക സമിതികൾ ഘോഷയാത്രയായി കലവറ നിറക്കൽ ചടങ്ങിൽ പങ്കാളികളാവും

 ഇതിനായി ഓലയും കവുങ്ങും മുളയും കൊണ്ട് നിർമ്മിച്ച പ്രത്യേക കലവറ ഒരുങ്ങി കഴിഞ്ഞു മാർച്ച് 25 ന് രാവിലെ 11 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

സംഘാടക സമിതി ചെയർമാൻ രാജൻ പെരിയ അധ്യക്ഷനാവും കെ. രാജ് മോഹനൻ എം.പി ഇ ചന്രശേഖരൻ എം.എൽ എ എന്നിവ മുഖ്യാതിഥികളാവുംപഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജ ബഷീർ വെള്ളിക്കോത്ത്, ഫാ. ഷിൻ്റോ പുലിയുറുമ്പിൽ

എൻ. പി ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിക്കും

രാത്രി 7 ന് തറവാട്ടിൽ തെയ്യം കൂടൽമാർച്ച് 26 ന് രാവിലെ 10 മണി മുതൽ വിഷ്ണുമൂർത്തി, ചാമു ണ്ഡി തെയ്യങ്ങളുടെ പുറപ്പാട് ഉച്ചക്ക് അന്നദാനം രാത്രി കൈ വീതിനു ശേഷം തെയ്യം കൂടൽ 27 ന്

രാത്രി കാർന്നോൻ തെയ്യം, കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടം

രാത്രി ഒമ്പതിന് കണ്ടനാർ കേളൻ തെ

തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടൽ ചടങ്ങും. 11 ന് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ. 12 ന് വയനാട്ടു കുലവൻ തെയ്യത്തിന്റെ വെള്ളാട്ടം. 28 ന്ന് രാവിലെ 6 മണിക്ക് കാർന്നോൻ തെയ്യത്തിൻ്റെ പുറപ്പാട്

തുടർന്ന്കോരച്ചൻ തെയ്യം. 11 മണി മുതൽ അന്നദാനത്തോടൊപ്പം തൊണ്ടച്ഛന്റെ പ്രസാദ വിതരണം. തുടർന്ന് കണ്ടനാർ കേളൻ തെയ്യം. 3 മണിക്ക്  വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാടും ചുട്ടൊപ്പിക്കലും. വിഷ്ണുമൂർത്തിയുടെ പുറപ്പാട്. രാത്രി 10 ന് മറ പിളർക്കൽ ചടങ്ങോടെ മഹോത്സവം സമാപിക്കും.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ സി രാജൻ പെരിയ വർക്കിംഗ് ചെയർമാൻമാരായ കമ്പിക്കാനം തമ്പാൻ നായർ, ഇ.കെ ഷാജി, ബി എം തമ്പാൻ നായർ,ജനറൽ കൺവീനർ പി.ഗോപി, ട്രഷറർ കെ ബാലകൃഷ്ണൻ പ്രചരണകമ്മറ്റി ചെയർമാൻ ടികെ നാരായണൻ,  കൺവീനർമാരായ കെ നാരായണൻ, യു. മാധവൻ നായർ, സി.ചന്ദ്രൻ  തറവാട് സെക്രട്ടറിമുരളീധരൻ, ശശിധരൻ അയ്യങ്കാവ്‌,  ചന്ദ്രിക ജനാർദനൻ ,  എന്നിവർ പരിപാടികൾ വിശദീകരിച്ചു.

No comments