Breaking News

ഡൽഹി കർഷകസമരത്തെ പിന്തുണച്ചു മലയോര മേഖലയിലെ സ്വതന്ത്ര കർഷക സംഘടനകൾ വെള്ളരിക്കുണ്ടിൽ സായാഹ്ന ധർണ്ണ നടത്തി


വെള്ളരിക്കുണ്ട് : കേർപ്പറേറ്റുകൾക്കു വേണ്ടി കർഷകരെ ബലിയാടുകളാക്കുന്ന നയംതിരുത്താൻ സർക്കാരുകൾ സന്നദ്ധമാവണമെന്ന് ഗാന്ധിയനും ജൈവകർഷകനുമായ ജയരാജ് പി.വി ആവശ്യപ്പെട്ടു. ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന പതിനായിരക്കണക്കിന് കർഷകർ അരക്ഷിതമായ ഗ്രാമീണ ഇന്ത്യയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി കർഷകസമരത്തെ പിന്തുണച്ചുകൊണ്ടു് മലയോര മേഖലയിലെ സ്വതന്ത്ര കർഷക സംഘടനകൾ ചേർന്ന് വെള്ളരിക്കുണ്ടിൽ നടത്തിയ സായാഹ്ന ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഹരിതം വെള്ളരിക്കുണ്ട് ചെയർമാനും പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഷോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.എഫ്.ടി.എ കെ.ജില്ലാ പ്രസിഡൻ്റ് സണ്ണി നെടുംതകിടിയേൽ, പഞ്ചായത്ത് മെമ്പർമാരായ  വിനു കെ.ആർ, പി.സി.രഘുനാഥൻ, ചൈത്ര വാഹിനി കർഷക ക്ളബ്ബ് സെക്രട്ടറി ഇ.കെ.ഷിനോജ്, , വെള്ളരിക്കുണ്ടു് പൗരസമിതി കൺവീനർ ജോർജ്ജ് തോമസ്, ജെറ്റോ ജോസഫ് , ജോസ് മണിയങ്ങാട്ട്, ബാബു കോഹി കോഹിന്നൂർ, സാജൻ പൂവന്നിക്കുന്നേൽ, ജിജി കുന്നപ്പള്ളി, ഡാർലിൻ ജോർജ് കടവൻ , ജോഷ്വാ ഒഴുകയിൽ ,ജോസ് വടക്കേ പറമ്പിൽ ബേബി ചെമ്പരത്തി, പ്രിൻസ് പ്ലാക്കൽ , ജിമ്മി ഇടപ്പാടി മാത്യു കല്ലേക്കുളം തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രസർക്കാർ കർഷക സംഘടനാ പ്രതിനിധികളുമായി ഇപ്പോൾ നടത്തിവരുന്ന ചർച്ചകളിൽ തീരുമാനമാകാതെ ഡൽഹി കർഷകസമരം തുടരുന്ന സാഹചര്യമുണ്ടായാൽ വെള്ളരിക്കുണ്ടു് കേന്ദ്രീകരിച്ച് നീണ്ടു നിൽക്കുന്ന അനുഭാവ സമരത്തെക്കുറിച്ച് ആലോചിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

No comments