Breaking News

60 വർഷങ്ങൾക്ക് ശേഷം പുങ്ങം ചാൽ കൊടിയങ്കുണ്ട് എടത്തിൽ വീട് തറവാട്ടിൽ തെയ്യം കെട്ടിന് ചെണ്ട മേളം ഉയരുന്നു.....


വെള്ളരിക്കുണ്ട് : പുങ്ങംചാൽ കൊടിയങ്കുണ്ട് എടത്തിൽ വീട് തറവാട്ടിലെ കളിയാട്ടമഹോത്സവം മാർച്ച്‌ 15 മുതൽ 17 വരെ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കും...

60 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു. വാദ്യ ഘോഷത്തിന്റെയും വെളിച്ച പ്പാടിന്റെയും തറവാട്ട് മൂപ്പൻ മാരുടെ യും സാനിധ്യത്തിലാണ് നാൾ മരം മുറി ചടങ്ങ് നടന്നത്..

വ്രതശുദ്ധിയിൽ തറവാട്ട് അംഗങ്ങൾ നാൾമരം കളിയാട്ടം നടക്കുന്ന പതിക്കരികിൽ എത്തിച്ചു.

മാർച്ച്‌ 15 ന് കലാസന്ധ്യയോടെ ആഘോഷപരിപാടികൾതുടങ്ങും . കുട്ടികളുടെ വിവിധ കലാപരിപാടികൾ. കൈ കൊട്ടി കളി എന്നിവ നടക്കും. 16 ന് വൈകുന്നേരം ദീപാരാധന. തെയ്യം തുടങ്ങൾ. കരിചാമുണ്ഡിയ്ക്ക് കൊടി പിടിക്കൽ എന്നിവ നടക്കും.

രാത്രി 8 മണിക്ക് ബീരൻ തെയ്യത്തിന്റെ പുറപ്പാട് നടക്കും. അന്നദാനത്തിന് ശേഷം രാത്രി10 ന് വിഷ്ണു മൂർത്തി യുടെ തോറ്റം പുറപ്പാടും കുടുംബതെയ്യത്തിന്റെ തുടങ്ങലും നടക്കും..


17 ന് പുലർച്ചെ പഞ്ചുരുളി തെയ്യത്തിന്റെ കോലം പുറപ്പാടും 3മണിക്ക് പുലി ചാമുണ്ഡി തെയ്യത്തിന്റെ കോലം പുറപ്പാടും 5മണിക്ക് കരിചാമുണ്ഡി തെയ്യത്തിന്റെയും 8 മണിക്ക് നാട്ടു മൂർത്തി തെയ്യം.9മണിക്ക് ആട്ടക്കാരത്തി തെയ്യം.10 മണിക്ക് കുടുംബ തെയ്യം.12 മണിക്ക് രക്ത ചാമുണ്ഡി തെയ്യം. എന്നീതെയ്യക്കോലങ്ങൾ അരങ്ങിലെത്തും..


ഉച്ചകഴിഞ്ഞ് 3മണിക്ക് വിഷ്ണു മൂർത്തി യുടെ കോലം പുറപ്പാട് നടക്കും. വൈകിട്ട് 6മണിക്ക് വിളക്കിൽ അരിയിടൽ ചടങ്ങ് നടക്കുന്നതോടെ മൂന്ന് നാൾ നീണ്ടു നിന്ന കളിയാട്ട മഹോത്സവത്തിന് സമപനം കുറിക്കും...

60 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു...



No comments