Breaking News

വടക്കാകുന്ന് ഖനന വിരുദ്ധ സമരം: മാർച്ച് 4 ന് പരപ്പ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാകുന്ന് മലനിരകളിൽ മരുതുകുന്ന്, കാരാട്ട് ഭാഗങ്ങളിലെ അനധികൃത ഖനന പ്രവർത്തനങ്ങളും, ക്രഷർ നിർമ്മണ പ്രവർത്തനങ്ങളും കാരാട്ട്, പന്നിത്തടം ഭാഗങ്ങളിലായി ഖനന പ്രവർത്തനങ്ങൾ ആരംഭിക്കാനുളള നീക്കങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വടക്കാകുന്ന് സംരക്ഷണ സമിതിയുടെയും പ്രാദേശിക സാംസ്കാരിക കൂട്ടായ്മ കളുടെയും നേതൃത്വത്തിൽ 2024 മാർച്ച് 4 ന് പരപ്പ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും,നൂറ് കണക്കിന് ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശങ്ങൾക്കു നടുവിൽ സമതല നിരപ്പിൽ നിന്നും 1500 ൽ അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലനിരകളിൽ ഇത്തരം വൻകിട പദ്ധതികൾ ആരംഭിക്കുന്നത് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും.ആയിര കണക്കിന് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും കുടിവെള്ളത്തിനും സ്വസ്ഥമായ ജീവിതത്തിനുമെല്ലാം ദീഷണിയാകുന്ന ഇത്തരം വൻകിട പദ്ധതികൾ ആരംഭിക്കുന്നതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷത്തിലേറെയായി ബന്ധപ്പെട്ട അധികാരികൾ മുൻപാകെ നിരവധി പരാതികൾ ബോധിപ്പിച്ചും രണ്ടായിരത്തി അഞ്ഞൂറിലേറെ ആളുകൾ അണിനിരന്ന സംരക്ഷണ ചങ്ങല ഉൾപ്പെടെ നിരവധി പ്രതിഷേധ പ്രക്ഷോഭ സമര പരിപാടികൾ സംഘടിപ്പിച്ചു വരികയുമാണ്, പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇപ്പോൾ നടത്തി വരുന്ന റിലേ സത്യാഗ്രഹ സമരം 430 ദിവസങ്ങൾ പിന്നിടുകയാണ്, ഇതിന്റെ ഭാഗമായി നിരവധി നിയമ ലംഘനങ്ങൾ പുറത്ത് വരികയും ഖനന പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നു, നിരപരാധികളായ നിരവധി പ്രദേശവാസികളെ കള്ളകേസുകളിൽപെടുത്തിയും, നിയമ ലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തിയും ഉദ്യോഗസ്ഥ,രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നീക്കങ്ങൾ നടന്ന് വരുന്നു, മുഖ്യമന്ത്രി മുൻപാകെ നൽകിയ പരാതിയിൽ അന്വേഷണം നടത്തി നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിച്ച് സ്റ്റോപ്പ് മെമ്മോ നൽകുകയും നിയമ ലംഘനം പരിഹരിക്കാതെ സ്റ്റോപ്പ് മെമ്മോ പിൻവലിച്ച് പ്രവർത്തനാനുമതി നൽകുകയും ചെയ്ത ജിയോളജിസ്റ്റിന്റെ നടപടികൾക്കെതിരെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയിരുന്നു, ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഏൽപ്പിച്ചത് അതേ ജിയോളജിസ്റ്റിനെതന്നെയെന്നത് ഉദ്യോഗസ്ഥ നടപടികൾ സംശയാസ്പദമാക്കുന്നു. പരപ്പ വില്ലേജിൽ കാരാട്ട് പന്നിത്തടം ഭാഗത്തായി ഭീമനടി റീസർവ്വ് വനമേഖലയോട് ചേർന്ന് മറ്റൊരു വൻകിട ഖനന കമ്പനി കൂടി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നീക്കം നടത്തി വരുന്നുണ്ട്.ഇപ്പോൾ പ്രവർത്തനാനുമതി നേടിയിരിക്കുന്ന ഖനന പ്രദേശത്തു നിന്നും മീറ്ററുകൾക്കുള്ളിലാണ്പ്രവർത്തന നീക്കം നടക്കുന്നത്, ആദിവാസി വിഭാഗങ്ങൾക്ക് ഉൾപ്പടെ പതിച്ചു നൽകിയ മിച്ചഭൂമിയും പട്ടയഭൂമിയും റവന്യൂ ഭൂമിയും ഉൾപ്പെട്ട പ്രദേശത്ത് 45 ഡിഗ്രി ചെരിവിന് മുകളിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഖനനാനുമതികൾ നൽകിയാൽ വൻ ദുരന്തങ്ങളും ദുരിതിങ്ങളുമാകും ജനങ്ങൾ അഭിമുഖീകരിക്കേണ്ടി വരിക,നിരവധി നിയമ ലംഘനങ്ങൾ നിലനിൽക്കെ കോടതിയെ തെറ്റിദ്ധരിപ്പിച്ചും സ്വാധീനങ്ങൾ ഉപയോഗിച്ചും പ്രവർത്തനങ്ങൾ ആരംഭിക്കാനുളള നീക്കങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ച് നിയമ ലംഘനങ്ങൾ വഴി നേടിയിട്ടുള്ള മുഴുവൻ അനുമതികളും റദ്ദ് ചെയ്തില്ലെങ്കിൽ പ്രദേശവാസിൾ  അതി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് തയാറെടുക്കുകയാണ്. അതിന്റെ സൂചനയായി 2024 മാർച്ച് 4 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പരപ്പ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.

No comments