Breaking News

പാണത്തൂരിലെ നിർധന കുടുംബത്തിന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ജപ്തി നോട്ടീസ് കുടുംബത്തെ സഹായിക്കാൻ മൂകാംബിക കാരുണ്യ യാത്രയും മഞ്ഞടുക്കം ക്ഷേത്രവും രംഗത്ത്


പാണത്തൂർ : പാണത്തൂർ പട്ടുവത്ത് സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ നിന്നും രണ്ടര ലക്ഷം രൂപ വായ്പയെടുത്ത് കടക്കെണിയിലായി ആത്മഹത്യയുടെ വക്കിലായ ഹൃദയ സംബന്ധമായ അസുഖമുള്ളവരും നാല് പിഞ്ചു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിൻ്റെ ബാധ്യത തീർത്ത് 5 സെൻ്റ് പുരയിടം തിരികെ നൽകാൻ മൂകാംബിക കാരുണ്യ യാത്രയും മഞ്ഞടുക്കം തുളൂർ വനത്ത് ഭഗവതീ ക്ഷേത്രവും  രംഗത്ത്. പാണത്തൂർ പട്ടുവത്തെ അനീഷ് ശാലിനി ദമ്പതികളാണ് വീടുവെക്കുന്നതിനായി സ്വകാര്യ ഫിനാൻസിൽ നിന്ന് വായ്പയെടുത്തിരുന്നത്. രണ്ടര ലക്ഷം രൂപ വായ്പയെടുത്ത് അതിൽ നിന്നും 2.68 ലക്ഷം തിരിച്ചടച്ചുവെങ്കിലും ബാക്കി തുക അടക്കാൻ കുടുംബത്തിനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ലക്ഷങ്ങൾ ബാധ്യതയായ ഓപ്പറേഷൻ നടത്തേണ്ടി വന്നതും തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളും മൂലം ജോലിക്ക് പോകാൻ പോലും ആകാത്ത വിധം അനീഷിൻ്റെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നതിനിടയിലാണ് ഫിനാൻസ് കമ്പനി 5 സെൻ്റിലുള്ള വീടിന് ജപ്തി നോട്ടീസ് പതിച്ചത്.2024 മാർച്ച് 1 ന് 8 വർഷം പൂർത്തിയാവുന്ന മൂകാംബിക കാരുണ്യ യാത്രയിൽ ഉൾപ്പെടുത്തിയും മഞ്ഞടുക്കം തുളൂർ വനത്ത് ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട ഉത്സവത്തിൻ്റെ ചെലവ് ചുരുക്കിയും 'പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബത്തെ ചേർത്തു നിർത്തുമെന്ന് ക്ഷേത്രാധികാരി കാട്ടൂർവിദ്യാധരൻ നായർ  വ്യക്തമാക്കി. മഞ്ഞടുക്കം ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഈ കുടുംബത്തിൻ്റെ ബാധ്യത തീർത്ത്  ആധാരം തിരികെ നൽകും

No comments