Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മദ്രസ്സ അദ്ധ്യാപകനായ പ്രതിക്ക് 5 വർഷം കഠിന തടവും 25,000 രൂപ പിഴയും വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം


വെള്ളരിക്കുണ്ട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മദ്രസ്സ അദ്ധ്യാപകനായ പ്രതിക്ക് 5 വർഷം കഠിന തടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മദ്രസ്സ അദ്ധ്യാപകനും പ്രതിയുമായ മാനന്തവാടി പുതുശ്ശേരിക്കടവ് കുപ്പാടിത്തറ കുന്നലാംചാലിൽ കരിയാടാൻക്കണ്ടി ഹൗസിൽ കെ.കെ. ഹാരിസ് (46)നെയാണ് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്.

20.10.21 തീയ്യതി മുതൽ 25.8.22 തീയ്യതി വരെയുള്ള കാലയളവിൽ വൈകുന്നേരം 4.30 മണി മുതൽ 6.30 വരെയുള്ള സമയങ്ങളിൽ 11 വയസ്സ് പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസ ഉസ്താദ് ആയ പ്രതി മദ്രസ്സയിൽ വെച്ച് പല തവണ ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.

പോക്സോ ആക്ട് 10 r/9(f) (l) & (m)പ്രകാരം 5 വർഷം കഠിന തടവും, 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും ആണ് ശിക്ഷ വിധിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന എം പി വിജയകുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.

 പ്രതി കെ.കെ. ഹാരിസ് 

No comments