Breaking News

ഉറൂസിന്റെ അന്നദാനത്തിലേക്കുള്ള അരിയും പഴകുലയുമായി പെരുമ്പട്ട പടാർ കുളങ്ങര ഭഗവതി ക്ഷേത്രഭാരവാഹികൾ പെരുമ്പട്ട മഖാമിലേക്ക് എത്തി


കുന്നുംകൈ : നൂറ്റാണ്ടുകൾ പഴക്കമുള്ള സഹോദര്യത്തിന്റെ മാതൃക തെറ്റിക്കാതെ വടക്കെ മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പെരുമ്പട്ട മഖാം ഉറൂസിന്റെ അന്നദാനത്തിലേക്കുള്ള അരിയും പഴ കുലയുമായി പെരുമ്പട്ട പടാർ കുളങ്ങര ഭഗവതി ക്ഷേത്ര ഭാരവാഹികൾ പെരുമ്പട്ട മഖാമിലേക്ക് എത്തി,മുനീറുൽ ഇസ്‌ലാം ജമാഅത്ത് കമ്മറ്റി, ഉറൂസ് കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി.

പ്രസിഡന്റ് എം. ടി. പി. മുഹമ്മദലി മൗലവി അധ്യക്ഷത വഹിച്ചു, ജുമാ മസ്ജിദ് ഖത്തീബ് മുനീർ ഫൈസി കാമിൽ നിസാമി ഉദ്ഘാടനം ചെയ്തു, ഉറൂസ് കമ്മറ്റി ചെയർമാൻ എം. അഷ്‌റഫ്‌ ഹാജി,അഡ്വ:കെ. വി. രമേശൻ, എംസി. പെരുമ്പട്ട, എം. ഉസ്മാൻ, എം. തമ്പാൻ, പി. വി ദാമോദരൻ, കെ. എം. അഷ്‌റഫ്‌, മുജീബ് പൊയ്യക്കാൽ സംസാരിച്ചു.

ടി. പി. അബ്ദുൽ കരീം ഹാജി, ഒ. ടി. അബൂബക്കർ ഹാജി ,പി. ഹമീദ് ഹാജി, പി പി കുഞ്ഞബ്ദുള്ള ഹാജി, എം. ഹനീഫ, ഏ ജി മുജീബ് ഹാജി. ഒ. ടി.ഹാഷിം,എം. സാദിഖ്‌, എംസി.അബ്ദുൽ ബാരി,റഫീഖ് പറമ്പത്ത്, ടി. കെ ബിജു ,കെ.എം.രവി ,കെ.പ്രകാശൻ , ടി.ചന്ദ്രൻ ,പ്രദീപ്, പി.രാമചന്ദ്രൻ 

സിജിലേഷ്, സി. നാരായണൻ,ഏ. ലക്ഷ്മണൻ തുടങ്ങിയവർ സംബന്ധിച്ചു.

പൂർവികർ കൈമാറിയ നാന്നൂറ് വർഷത്തിലേറെ പഴക്കമുള്ള  ഈ പരസ്പരബന്ധവും സ്നേഹവും പുതിയ തലമുറയിലേക്കും കൈമാറി കൊണ്ട് പോകാൻ നാം എല്ലാവരും ശ്രമിക്കണമെന്ന് സംസാരത്തിൽ എല്ലാവരും ഊന്നി പറഞ്ഞു,ക്ഷേത്രത്തിലെ മൂവാണ്ട് ഉത്സവത്തിലേക്ക് എല്ലാവരേയും ക്ഷണിച്ച ശേഷമാണ് ക്ഷേത്രഭാരവാഹികൾ സ്വീകണ ശേഷം പിരിഞത്,

ഉത്സവത്തിന്റെ സമാപനദിവസം വിഷ്ണു മൂർത്തി തെയ്യം പെരുമ്പട്ട മഖാമിലേക്ക് നടത്തുന്ന സൗഹൃദസന്ദർശനം കാണുവാൻ നൂറ് കണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്

No comments