Breaking News

കേരള എൻ ജി ഒ യൂണിയൻ കാസറഗോഡ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന കലാജാഥ പരപ്പയിൽ നിന്ന് പ്രയാണം ആരംഭിച്ചു


പരപ്പ : കേരള എൻ ജി ഒ യൂണിയൻ കാസറഗോഡ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന കലാജാഥ "നാം ഇന്ത്യയിലെ ജനങ്ങൾ " പരപ്പയിൽ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് സി എം വിനയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി വി ചന്ദ്രൻ അദ്ധ്യക്ഷനായി. എ ആർ രാജു, വി ജഗദീഷ് എന്നിവർ സംസാരിച്ചു.  കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ ഭാനുപ്രകാശ് സ്വാഗതവും കലാവേദി കൺവീനർ കെ വി രമേശൻ നന്ദിയും പറഞ്ഞു

No comments