Breaking News

കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ച് കാപ്പാട്ടെ പ്രവേശന കവാടം; തിരുമുടി രൂപത്തിൽ നിർമ്മിച്ച കവാടം തുറന്നു


കാഴ്ച്ചക്കാർക്ക് വിസ്മയമാകുന്നു. ഭഗവതിയുടെ തിരുമുടിയുടെ രൂപത്തിലാണ് കവാടത്തിന്റെ ഘടന. നിലത്ത് നിന്ന് 60 അടിയോളം ഉയരത്തിലാണ് മുടി നിർമ്മിച്ചിരിക്കുന്നത്. ഉൾഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ ദീപ പ്രഭ ചൊരിഞ്ഞ് ഇരുവശങ്ങളിലെയും ചുമരുകളിൽ 500 ഓളം ചിരാതുകൾ തത്സമയം പ്രകാശിപ്പിക്കും. ഇത് തന്നെയാണ് കവാടത്തിന്റെ മുഖ്യആകർഷണവും.

സമീപകാലത്ത് പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും പെരുങ്കളിയാട്ടത്തിൽ പ്രവേശന കവാടം ഒരുക്കി കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ച ജയൻ പാലറ്റിന്റെ കരവിരുതിൽ തന്നെയാണ് കാപ്പാട്ടെ കവാടവും യാഥാർത്ഥ്യമായത്. 10 പേരുടെ രണ്ടാഴ്ച്ചക്കാലത്തെ പരിശ്രമഫലമായാണ് നിർമ്മാണം പൂർത്തിയാക്കിയത്.

കവാടത്തിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ നിർവഹിച്ചു.കഴകം ഭരണസമിതി ഭാരവാഹികൾ, കമ്മറ്റി ഭാരവാഹികൾ, ശിൽപ്പി ജയൻ പാലറ്റ് തുടങ്ങിയവർ സംബന്ധിച്ചു

No comments