Breaking News

കഥകൾ ഭരിക്കുന്ന കാലത്ത് പഴയ കാലത്തെ തിരിച്ചുപിടിക്കാൻ എഴുത്തുകാർക്കാവും ; ശരീഫ് ഈസ കെപിഎസ് വിദ്യാനഗറിന്റെ 'ഡിമൻഷ്യ ' പുസ്തകം പ്രകാശനം ചെയ്തു


കാസർകോട് : കഥകൾ ഭരിക്കുന്ന കാലത്ത് കാലത്തെ തിരിച്ചുപിടിക്കാൻ എഴുത്തുകാർക്കാവുമെന്ന് സംവിധായകൻ ശരീഫ് ഈസ അഭിപ്രായപെട്ടു. അധ്യാപകനും എഴുത്തുകാരനുമായ കെപിഎസ് വിദ്യാനഗറിന്റെ കഥാ സമാഹാരം 'ഡിമൻഷ്യ' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകളിലും സ്വപ്നങ്ങളിലും കുഴിച്ചു നോക്കാൻ പോകുന്ന ഒരു ജനതയെ ഒരു കൊട്ട് കൊണ്ട് ഉണർത്താൻ എഴുത്തുകാർക്കാവണമെന്നും രാജ്യം ഒരിക്കൽ അത്തരക്കാരുടെ കയ്യിൽ നിന്നും കൂടി സ്വാതന്ത്ര്യം നേടുമെന്നും മുഖ്യപ്രഭാഷണം നടത്തിയ കെവി മണികണ്ഠദാസ് പറഞ്ഞു. സംവിധായകൻ ശരീഫ് ഈസ ഖാലിദ് പൊവ്വലിനു നൽകിയാണ് പുസ്തകപ്രകാശനം നിർവഹിച്ചത്. സാഹിത്യവേദി പ്രസിഡന്റ് പത്മനാഭൻ ബ്ലാത്തൂർ അധ്യക്ഷതവഹിച്ചു. അബുതായി പുസ്തക പരിചയം നടത്തി. പുസ്തകവണ്ടി പ്രതിനിധി നബിൻ ഒടയഞ്ചാൽ സ്വാഗതവും കെപിഎസ് വിദ്യാനഗർ മറുമൊഴിയും രേഖപെടുത്തി.

ടിഎ ഷാഫി, അഷ്‌റഫലി ചേരങ്കൈ , വിനോദ് കുമാർ പെരുമ്പള, സത്യൻ കെവി, രാജേഷ് കുമാർ, ഉണ്ണികൃഷ്ണൻ അണിഞ്ഞ, ശരീഫ് കുരിക്കൾ, രാധാകൃഷ്ണൻ പെരുമ്പള, സുബിൻ ജോസ്, എം എ നജീബ്, ബാലകൃഷ്ണൻ,കവിത എം ചെർക്കള, അഭിരാജ് നടുവിൽ സംസാരിച്ചു.കാഞ്ഞങ്ങാട് ആസ്ഥാനമായ പുസ്തകവണ്ടിയാണ് പ്രസാധകർ.

No comments