Breaking News

കണ്ണൂ പരിശോധന ക്യാമ്പിൽ പങ്കെടുത്ത് പരിശോധനയ്ക്ക് വിധേയമായവർക്കുള്ള കണ്ണട വിതരണം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നടന്നു


രാജപുരം : കള്ളാർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയുടേയും പയ്യന്നൂർ ഐ  ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പതിന്നാലു വാർഡു കളിലും നടത്തിയ എട്ട്  കണ്ണൂ പരിശോധന ക്യാമ്പിൽ പങ്കെടുത്ത 500 ഓളം  രോഗികളെ പരിശോധിച്ചതിൽ നൂറ് പേർക്കുള്ള കണ്ണട വിതരണം പൂടം കല്ല് ആശുപത്രിയിൽ വെച്ച് നടത്തി. യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ സുകു. പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.കെ.നാരായണൻ അന്നമ്മയ്ക്ക്കണ്ണട വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ലീല ഗംങാധരൻ സണ്ണി എബ്രഹാം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വിമല. പയ്യന്നൂർ ഐ ഫൗണ്ടേഷൻ  ചെയർമാൻ ശ്രീ. ർ കെ കമ്മത്ത് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ നന്ദി പറഞ്ഞു.

No comments