Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വനിതോത്സവം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


ചായ്യോത്ത്: രണ്ടു ദിവസങ്ങളിലായി ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നപരിപാടിയുടെ മുന്നോടിയായി ഫ്രബ്രു: 23 തീയ്യതി വൈകുന്നേരം നടന്ന വിളംബര ഘോഷയാത്രയോടു കൂടി പരിപാടിക്ക് ആരംഭം കുറിച്ചു.

 24ന് രാവിലെ മുതൽ കായിക മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളും നടന്നു 25ന് രാവിലെ മുതൽ രണ്ടു വേദികളിലായി കലാ മത്സരങ്ങൾ അരങ്ങേറി ലളിതഗാനം കവിത പാരായണം മാപ്പിളപ്പാട്ട് നാടൻപാട്ട് തുടങ്ങിയ ഒട്ടേറെ മത്സരങ്ങളും വനിതകളുടെ ഗ്രൂപ്പുകളുടെ വിഭാഗത്തിൽ സംഘനൃത്തം ഒപ്പന തിരുവാതിര നാടകം തുടങ്ങിയ മത്സരങ്ങളും പുതിയ കാലത്ത് കലാപരിപാടികളിൽ ഇടംപിടിച്ച കൈകൊട്ടി കളി മത്സരവും സംഘടിപ്പിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ ഷൈജമ്മ ബെന്നിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പരിപാടി ഉദ്ഘാടനം ചെയ്തു മെമ്പർമാരായ അജിത് കുമാർ കെ വി , ധന്യ പി, സന്ധ്യ കെ എൻ രമ്യ കെ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ, സിന കെ വി ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പഞ്ചായത്ത് സെക്രട്ടറി ലിന മോൾ എൻ സി സ്വാഗതവും പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനർ കെ വി നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു

വ്യക്തിഗത ഇനത്തിൽ വാർഡ് 5 ഒന്നാം സ്ഥാനവും വാർഡ് 1 രണ്ടാം സ്ഥാനവും വാർഡ് 17 മുന്നാം സ്ഥാനവും നേടി

No comments