Breaking News

പൂർവ്വ സ്മൃതികളുയർത്തി"തെവുമ്പ" പ്രകാശനം ചെയ്തു


ചാലിങ്കാൽ  : റിട്ടയേർട്ട് റയിൽവേ ഉദ്യോഗസ്ഥനായ ചാലിംഗാലിലെ ടി.ദാമോദരൻ തന്റെ പോയ കാല അനുഭവങ്ങൾ കോർത്തിണക്കി രചന നടത്തിയ കഥ - കവിത -ഓർമ്മകുറിപ്പുകളുടെ സമാഹാര o തെവുമ്പയുടെ പ്രകാശന കർമ്മം കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫ: രാജേന്ദ്ര പിലാങ്കട്ട രചയിതാവിന്റെ ജേഷഠ സഹോദരൻ ബി.വി.കണ്ണൻ മാസ്റ്റർക്ക് നല്കി നിർവ്വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത്‌പ്രസിഡന്റ്സി.കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് ഗോവിന്ദൻ രാവണേശ്വരം പുസ്തകം പരിചയപ്പെടുത്തി. തുളുനാട് മാസികയുടെ എഡിറ്റർ കുമാരൻ നാലപ്പാടം., ഗോപി മാസ്റ്റർ ചാലിങ്കാൽ, സതീശൻ പൊള്ളക്കട, രാജൻ പെരിയ , ശശി രാവണേശ്വരം, വിനു വേലാശ്വരം, ഭാസ്കരൻ അന്തിത്തിരിയൻഎന്നിവർ സംസാരിച്ചു. പുരുഷോത്തമൻ പെരിയ സ്വാഗതവും രചയിതാവ് ടി ദാമോദരൻ നന്ദിയും രേഖപ്പെടുത്തി. മധു ബേഡകത്തിന്റെ "മരണമൊഴി" നാടകവും പുസ്തക പ്രകാശനത്തോടനുബന്ധിച്ച് അരങ്ങേറി.

No comments