Breaking News

ബദിയഡുക്ക പെർളയിൽ വൻ കഞ്ചാവ് വേട്ട ; പിടികൂടിയത് 100 കിലോയോളം കഞ്ചാവ്


ബദിയഡുക്ക പെര്‍ളയില്‍ വന്‍ കഞ്ചാവ് വേട്ട. പിക്കപ്പ് ജീപ്പില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 104 കിലോ കഞ്ചാവുമായി രണ്ടുപേരെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അമല്‍രാജും സംഘവും പിടികൂടി. കുമ്പള സ്വദേശി ഷഹീര്‍, പെര്‍ള സ്വദേശി ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്.

No comments