Breaking News

ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി വനിതാവേദി കൺവെൻഷൻ സമാപിച്ചു ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ സിന്ധു ടോമി ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിലെ വനിതാവേദി കൺവെൻഷൻ ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ സിന്ധു ടോമി ഉദ്ഘാടനം ചെയ്തു. വനിതവേദി പ്രസിഡൻറ് എൻ തങ്കമണി അധ്യക്ഷയായി. സെക്രട്ടറി ബിന്ദു ഭാസ്കർ, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ഗോവിന്ദൻ, ഗ്രന്ഥശാല പ്രസിഡൻറ് പി വിപുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.

താലൂക്ക്തല വനിതോത്സവത്തിൽ പങ്കെടുത്ത് വിജയികളായ സതി വിജയൻ, ദയ, റിയ തോമസ് എന്നിവർക്കുള്ള ഉപഹാരങ്ങളും പഞ്ചായത്ത് അംഗം വിതരണം ചെയ്തു. വനിതാ വേദിയുടെ 

പുതിയ ഭാരവാഹികളായി ഷീബ സജീവൻ (പ്രസിഡണ്ട്), പ്രിയ ശശി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

No comments