Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിലെ വിവിധ മേഖലകളിൽ ബിജെപി മെഗാസമ്പർക്ക യജ്ഞം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് :  യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും നിരവധി പേർ നരേന്ദ്രമോദിയുടെ ഭരണത്തിൽ ആകൃഷ്ടരായി ബിജെപിയിലേക്ക് കടന്നുവന്നതുമായി ബന്ധപ്പെട്ട് മാർച്ച് 1 നു കോയിത്തട്ടയിൽ വച്ച് ബി ജെ പി  സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ സമ്പർക്കവും, അതുപോലെ നരേന്ദ്രമോദി സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും എല്ലാ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി കിനാനുർ കരിന്തളം പഞ്ചായത്തിലെ വിവിധ ബൂത്തുകളിലെ നിരവധി ഭവനങ്ങൾ ബിജെപി പ്രവർത്തകർ സന്ദർശനം നടത്തി. ബിജെപിയുടെ കരിന്തളം പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ നിരവധി നേതാക്കൾ സമ്പർക്കത്തിന് നേതൃത്വം നൽകുകയുണ്ടായി. അഡ്വക്കേറ്റ് കെ കെ നാരായണൻ കരിമ്പിൽ, ചന്ദ്രൻ പൈക്ക പരപ്പ അതുപോലെ മറ്റു നിരവധി പ്രവർത്തകരാണ് സിപിഎം , കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയ പ്രസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്., ഇന്ത്യ മുന്നണിയുടെ ഭാഗമായ യുഡിഎഫും, എൽഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ,കേരളത്തിൽ ഇവർ എതിർ ചേരിയിൽ മത്സരിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ സഖ്യമായാണ് മത്സരിക്കുന്നത് എന്ന വാസ്തവം മറ്റു പാർട്ടികളിലെ സാധാരണ അണികൾ മനസ്സിലാക്കണമെന്നും ബിജെപി പ്രവർത്തകർ അഭിപ്രായപ്പെട്ടു.


No comments