Breaking News

കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടർമാരെ നിയമിക്കണം : ജനശ്രീ സുസ്ഥിര വികസനമിഷൻ കിനാനുർ കരിന്തളം മണ്ഡലം കമ്മറ്റി


കോയിത്തട്ട: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടുകയാണ്. ദിവസേന 200ൽ അതികം രോഗികളാണ് ഇവിടെ എത്തുന്നത്. നിലവിലുള്ള ഡോക്ടർ ഉച്ചക്ക് ഡ്യൂട്ടി കഴിഞ്ഞ് പോവുന്നതിനാൽ നിരവധി രോഗികളാണ് തിരിച്ച് പോവേണ്ടി വരുന്നത്. ഡോക്ടർമാരുടെയും സ്റ്റാഫിൻ്റെയും കുറവ് വരുമ്പൊൾ ഏതെങ്കിലും സംഘടനകൾ സമരം പ്രഖ്യാപിച്ചാൽ താൽക്കാലികമായി ഡോക്ടറെ കൊണ്ടുവന്ന് ജനങ്ങളെ കമ്പളിപ്പിക്കുകയാണെന്നും സ്ഥിരമായി ഡോക്ടറേ നിയമിക്കാൻ ഭരണസമിതി തയ്യാറാവണമെന്നും ജനശ്രീ സുസ്ഥിര വികസനമിഷൻ കിനാനുർ കരിന്തളം മണ്ഡലം കമിറ്റി ആവശ്യ പെട്ടു. നിയമനം നടത്താത്ത പക്ഷം പ്രതൃക്ഷ സമരത്തിനിറങ്ങുമെന്ന് മണ്ഡലംകമിറ്റി അറിയിച്ചു. മണ്ഡലം ചെയർമാൻ ബാബു ചേമ്പന അദ്ധ്യക്ഷനായി. ജനാർദനൻ ചോയ്യങ്കോട്, ജോസ് ചാമകുഴി കണ്ണൻ പട്ളം, ദാമോധരൻ കിണാവൂർ, ഷൈലജ ചാമകുഴി , പവിത്രൻ കരിന്തളം തുടങ്ങിയവർ സംസാരിച്ചു.

No comments