Breaking News

ജില്ലയിലെ മികച്ച കാവ് സംരക്ഷണ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം നീലേശ്വരത്തെ പരിസ്ഥിതി പ്രവര്‍ത്തകനും കര്‍ഷക ശാസ്ത്രജ്ഞനുമായ പി.വി. ദിവാകരന്‍ ഏറ്റുവാങ്ങി


കാഞ്ഞങ്ങാട് : കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ 'ബയോം 2026' ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡ് ദാന ചടങ്ങില്‍, ജില്ലയിലെ മികച്ച കാവ് സംരക്ഷണ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം നീലേശ്വരത്തെ പരിസ്ഥിതി പ്രവര്‍ത്തകനും കര്‍ഷക ശാസ്ത്രജ്ഞനുമായ പി.വി. ദിവാകരന്‍ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പുരസ്‌കാരം സമ്മാനിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാമം അധ്യക്ഷത വഹിച്ചു.ബാര മുക്കുന്നോത്ത് കാവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് അവാര്‍ഡ് നല്‍കിയത് ഇതിനകം തന്നെ ബാ രമുക്കുന്നത്ത് കാവ് കൂടാതെ മാപ്പിട്ടച്ചേരി കാവ്, മന്നന്‍ പുറത്ത് കാവ്, കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം, ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കാടങ്കോട് നെല്ലിക്കാല്‍ ഭഗവതി ക്ഷേത്രം, മല്ലക്കര പൊട്ടന്‍ ദേവസ്ഥാനം, അടുക്കത്ത് വയല്‍ പൂങ്കുന്നത് ഭഗവതി ക്ഷേത്രം, ബേളൂര്‍ ശിവക്ഷേത്രം, ചന്ദ്രഗിരി ശ്രീശാ സ്താ ക്ഷേത്രം, തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം,തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം,പാലക്കുന്ന് ഭഗവതി ക്ഷേത്രം, മലാംകുന്ന് ക്ഷേത്രം, പറമ്പ ശ്രീകൃഷ്ണ ക്ഷേത്രം, മയിച്ചേരി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം, അടിയാര്‍ കാവ് മാവുങ്കാല്‍, എന്നിവിടങ്ങളില്‍ കാവ് പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈകളും നക്ഷത്ര വനങ്ങളും ഉപവനങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

No comments