Breaking News

പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ


കാഞ്ഞങ്ങാട് : പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ രാത്രി 7 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ഒന്നാം വർഷ എം.ഇ ഡി ഒന്നാം വർഷ വിദ്യാർത്ഥി ഉത്തർപ്രദേശ് സ്വദേശി

നിതേഷ് യാദവ് 28 ആണ് മരിച്ചത്. പെരിയാർ മെൻസ് ഹോസ്റ്റലിലെ 407ആം നമ്പർ മുറിയിലാണ് മരിച്ചതായി കണ്ടത്. പുലർച്ചെ 5 മണിക്കും രാത്രി 7 മണിക്കുമിടയിലുള്ള സമയത്തിനുള്ളിലാണ് മരണമെന്ന് കരുതുന്നു. ഹോസ്റ്റൽ വാർഡനായ എക്കണോമിക്സ് അസി. പ്രഫസർ ടി.ജെ. ജോസഫ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.

No comments