Breaking News

മുൻഗണന റേഷൻ കാർഡുകളുടെ വെള്ളരിക്കുണ്ട് താലൂക്ക് തല വിതരണ ഉൽഘാടനം സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്നു


വെള്ളരിക്കുണ്ട് : കേരള സർക്കാർ പുതുതായി അനുവദിച്ച മുൻഗണന കാർഡുകളുടെ വെള്ളരിക്കുണ്ട് താലൂക്ക് തല വിതരണ ഉൽഘാടനം ഇന്ന് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്നു
കാസറഗോഡ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉൽഘാടനം നിർവ്വഹിച്ചു.
ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാമണി എം. അദ്ധ്യക്ഷത വഹിച്ചു.

ഒക്ടോബർ 31 വരെ ഓൺലൈൻ ആയി ലഭിച്ച അപേക്ഷകളിൽ 228 പേർക്കും നവകേരള സദസ്സിൽ ലഭിച്ച അപേക്ഷ സമർപ്പിച്ച 13 പേർക്കുമാണ് മുൻഗണന കാർഡുകൾ അനുവദിച്ചിട്ടുള്ളത്. ഇതിൽ 50 പേർക്ക് ഉൽഘാടന ചടങ്ങിൽ വെച്ചു തന്നെ കാർഡുകൾ വിതരണം ചെയ്തു. ബാക്കിയുള്ളവർക്കുള്ള കാർഡുകൾ റേഷൻ കാർഡ് സോഫ്റ്റ വെയറിൽ ഉടൻ തന്നെ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്ന മുറയ്ക്ക് അക്ഷയ സെൻ്റെ റുകൾ വഴി പ്രിൻറ് എടുക്കാവുന്നതാണ്.

ചടങ്ങിൽ തഹസിൽദാർ പി.വി. മുരളി, എൻ. പുഷ്പരാജൻ,ബാബു കോഹിനൂർ, എ.സി.എ ലത്തിഫ് ' ,കെ.കെ. വേണുഗോപാൽ, പ്രിൻസ് ജോസഫ്, സജി പുഴക്കര , ജോഷി ജോർജ്, പി.കെ. മോഹനൻ, എന്നിവർ ആശംസ അറിയിച്ചു. ഡപ്യൂട്ടി തഹസിൽദാർ മാരായ നിരിഷ് കുമാർ എൻ.ആർ , സീമ കെ. എന്നിവരും പങ്കെടുത്തു.

താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ ടി.സി, സ്വാഗതവും അസി: താലൂക്ക് സപ്ലൈ ഓഫിസർ ഏ.കെ. പി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നും റേഷനിംഗ ഇൻസ്പെക്ടർമാരായ രാജീവൻ കെ കെ, ജാസ്മിൻ കെ ആൻ്റ്റണി എന്നിവരും സിനിയർ ക്ലർക്ക് മാരായ ബിനോയ് ജോർജ്, ശ്രീജിത് . ടി കെ ,അബിഷ പുത്തലത്ത്, വിശാൽ ജോസ്,പ്രജിത പി, രാധ. ഏ, 'ജിഷ്ണു വിവി, സവിദ് കുമാർ കെ, മധു .സി.കെ എന്നിവരും പങ്കെടുത്തു.

No comments