Breaking News

ചെറുവത്തൂരിലെ ജ്വല്ലറിയിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ


ചെറുവത്തൂരിലെ ജ്വല്ലറിയില്‍ നിന്നും ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു കടന്നുകളഞ്ഞ ജീവനക്കാരന്‍ പിടിയില്‍. ദക്ഷിണ കര്‍ണ്ണാടക ബല്‍ത്തങ്ങാടി കിളിരൂര്‍ റോഡിലെ ഇര്‍ഫാനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂരിലെ സിറ്റി ഗോള്‍ഡില്‍ നിന്നാണ് ഇയാള്‍ കഴിഞ്ഞ നവംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 11,25,000 രൂപ വിലമതിക്കുന്ന 184 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ജ്വല്ലറി ഉടമ ചന്തേര മാണിയാട്ട് സ്വദേശി ടി.വി മുഹമ്മദ് മിര്‍സയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.

No comments