Breaking News

യു ഡി എഫ് പനത്തടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ പാണത്തൂരിൽ നടത്തി


പനത്തടി : യു ഡി എഫ് പനത്തടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ പാണത്തൂരിൽ നടത്തി. എം ബി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ പി വി സുരേഷ്, കൂക്കൾ ബാലകൃഷ്ണൻ, മുസ്തഫ തായന്നൂർ, കെ ജെ ജെയിംസ്, ജോണി തോലമ്പുഴ, സി. കൃഷ്ണൻ നായർ, പി കെ നാസർ , എസ്. മധുസൂദനൻ, എ കെ ദിവാകരൻ, കെ.എൻ വിജയകുമാർ എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി എം.ബി ഇബ്രാഹിം, ജനറൽ കൺവീനറായി കെ ജെ ജെയിംസ്, ട്രഷററായി മാത്യുസെബാസ്റ്റ്യൻ എന്നിവരെ തെരഞ്ഞെടുത്തു.

No comments