Breaking News

ബേളുർ താനത്തിങ്കാൽ ശ്രീവയനാട്ടുകുലവൻ തെയ്യംകെട്ട്‌ മഹോൽസവത്തിന് 25 ന് കലവറനിറയ്ക്കൽ ഘോഷയാത്രയോടെ തുടക്കമാവും


അട്ടേങ്ങാനം:  ബേളുർ താനത്തിങ്കാൽ ശ്രീവയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ട്‌ മഹോൽസവം 25 മുതൽ 28 വരെ വിവിധ പരിപാടികളോടെ നടക്കും. 25ന്‌ രാവിലെ വിവിധ പ്രാദേശിക കമ്മറ്റികളുടെ നേതൃത്വത്തിലുള്ള കലവറ നിറക്കൽ ഘോഷയാത്ര. രാവിലെ 11 മണി്ക്ക്‌  നടക്കുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും രാജൻ പെരിയ അധ്യക്ഷനാവും  ഇ ചന്ദ്രശേഖരൻ എംഎൽഎ , രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ മുഖ്യാതിഥികളാവും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രീജ, ബഷീർ വെള്ളിക്കോത്ത്‌, ഫാ ഷിന്റോ പുലിയുറുമ്പിൽ, എൻ പി ബാലസുബ്രഹ്‌മണ്യൻ, വിവിധ സംഘടനാപ്രതിനിധികൾ എന്നിവർ സംസാരിക്കും തുടർന്ന്‌ അന്നദാനം. രാത്രി തറവാട്ടിൽ തെയ്യംകൂടൽ 26

ന്‌ രാവിലെ 10ന്‌ വിഷ്‌ണുമുർത്തി , രക്‌ത ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്‌  ഉച്ചക്ക്‌ അന്നദാനം 27ന്‌വൈകിട്ട്‌ 4ന്‌ കാർന്നോൻ, കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടം രാത്രി 9ന്‌ കണ്ടാനാർ കേളൻ തെയ്യം വെള്ളാടടം ബപ്പിടൽ ചടങ്ങ്‌. രാത്രി 11ന്‌ വിഷണുമുർത്തിയുടെ തിടങ്ങൽ, വയനാട്ടുകുലവൻതെയ്യത്തിന്ഞെ വെള്ളാട്ടം 28ന്‌ കാർന്നോൻ, കോരച്ചൻ, കണ്ടനാർകേളൻ തെയ്യങ്ങളുടെ പുറപ്പാട്‌ 11 മണി മുതൽ അന്നദാനം പകൽ 3ന്‌ വതനാട്ടുകുലവന്റെ പുറപ്പാട്‌  ചൂട്ടൊപ്പിക്കൽ ചടങ്ങ്‌. തുടർന്ന്‌ വിഷ്‌ണുമുർത്തിയുടെ പുറപ്പാട്‌ രാത്രി 10ന്‌ മറപിളർക്കൽ ചടങ്ങ്‌ കൈവീത്‌.

No comments